ചെങ്ങന്നൂർ : കൊടകര പണക്കവർച്ച ബി.ജെ.പി.യുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരും സി.പി.എമ്മും നടത്തുന്നതെന്ന് ബി.ജെ.പി. ദക്ഷിണമേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാർ.

ബി.ജെ.പി. പ്രതിഷേധജ്വാലയുടെ ചെങ്ങന്നൂർ നിയോജകമണ്ഡലതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡൻറ്് സതീഷ് ചെറുവല്ലൂർ അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ കമ്മിറ്റി ജനറൽസെക്രട്ടറി രോഹിത്, കൗൺസിലർമാരായ സിനി ബിജു, ആതിരാ ഗോപൻ, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിനോദ് എന്നിവർ പങ്കെടുത്തു.

മാവേലിക്കര : ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനെയും പാർട്ടിനേതൃത്വത്തെയും ലക്ഷ്യമിട്ട് സംസ്ഥാനസർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെതിരേ ബി.ജെ.പി. മാവേലിക്കര നിയോജകമണ്ഡലം പരിധിയിലെ 200 കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല നടത്തി. മാവേലിക്കര താലൂക്കാഫീസിനു മുന്നിൽ നടന്ന സമരം പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കൊച്ചുമുറി ഉദ്ഘാടനം ചെയ്തു.

മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. അനൂപ് അധ്യക്ഷനായി.

‌ കെ.വി. അരുൺ, ബിനു എന്നിവർ പ്രസംഗിച്ചു. വിവിധകേന്ദ്രങ്ങളിൽ നേതാക്കളായ മണിക്കുട്ടൻ വെട്ടിയാർ, ഹരീഷ്, മധു, സതീഷ് പദ്മനാഭൻ, അനിൽ, പീയൂഷ്, കെ.ആർ. പ്രദീപ്, മോഹൻകുമാർ, രാജേന്ദ്രനാഥ്, രാജൻ, രാധാകൃഷ്ണനുണ്ണിത്താൻ, വിജയകുമാർ, ജയശ്രീ അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ചാരുംമൂട് : ബി.ജെ.പി. താമരക്കുളം പടിഞ്ഞാറ് ഏരിയാ ക്കമ്മിറ്റി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധജ്വാല നടത്തി.

മാവേലിക്കര നിയോജകമണ്ഡലം സെക്രട്ടറി അനിൽ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി. ജില്ലാക്കമ്മിറ്റിയംഗം രാധാകൃഷ്ണൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ ജനറൽ സെക്രട്ടറി ആനന്ദ്കുമാർ, സെക്രട്ടറി പ്രകാശ്, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.