ചാരുംമൂട് : കോവിഡിൽ നാടിന്‌ സാന്ത്വനമായി സംഘടനകൾ. നൂറനാട് പടനിലം സൈനിക കൂട്ടായ്മ ഭക്ഷ്യധാന്യ കിറ്റും പച്ചക്കറിയും വിതരണംചെയ്തു. നൂറനാട്, പാലമേൽ പഞ്ചായത്തുകളിലെ നൂറോളം കുടുംബങ്ങൾക്കാണ് സഹായമെത്തിച്ചത്. നൂറനാട് പോലീസ് സ്റ്റേഷനിലും നൂറനാട്, പാലമേൽ ആരോഗ്യകേന്ദ്രങ്ങളിലും മുഖാവരണം നൽകി. തലച്ചോറിൽ ഗുരുതര രോഗംബാധിച്ച്‌ ചികിത്സയിൽക്കഴിയുന്ന കുഞ്ഞിന് മരുന്നിനും ചികിത്സയ്ക്കുമുള്ള തുകയും കൈമാറി. ബൈജു, അനീഷ്, ഉല്ലാസ്, നന്ദു, അമൽ നാഥ് എന്നിവർ നേതൃത്വം നൽകി.

പടനിലം : സ്വാതികം ഹെൽപ്പ് ക്വാറന്റീനിൽ താമസിക്കുന്നവർക്ക് പച്ചക്കറി-ധാന്യ കിറ്റ്, മരുന്ന്, സേവനത്തിലുള്ള ഉദ്യോഗസ്ഥർക്ക് കുടിവെള്ളം, ഭക്ഷണം എന്നിവ വിതരണംചെയ്തു.

കായംകുളം ജംബോ സർക്കസിലെ മറുനാടൻ തൊഴിലാളികൾക്കും അവശ്യസാധനങ്ങൾ എത്തിച്ചു. കോ-ഓർഡിനേറ്റർ രജിൻ എസ്. ഉണ്ണിത്താൻ, അർജുൻ ഞാഴപ്പള്ളി, ആദർശ് പടനിലം, പ്രവീൺ ചെറുമുഖ, അരുൺ എ. പാറ്റൂർ, രാഹുൽ പാലമേൽ, നിമിഷ് പാറ്റൂർ, ജിനു പണയിൽ തുടങ്ങിയവർ പങ്കെടുത്തു.

ചാരുംമൂട് : താമരക്കുളം നാഷണൽ എജ്യൂക്കേഷണൽ ആൻഡ് സോഷ്യൽ ട്രസ്റ്റ് (നെസ്റ്റ് ) ഭക്ഷ്യധാന്യവും പച്ചക്കറിയുമടങ്ങുന്ന കിറ്റുകൾ വിതരണംചെയ്തു. സംഘടനയുടെ റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇരുന്നൂറോളം കുടുംബങ്ങൾക്കുള്ള കിറ്റുകൾ നൽകിയത്.

ഗ്രാമപ്പഞ്ചായത്തംഗം ആത്തുക്കാ ബീവി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എ. സലീം അധ്യക്ഷനായി. സെക്രട്ടറി ഇ. അബ്ദുൽ അസീസ്, ടി. ഷാഹുൽ ഹമീദ്, എസ്. ജമാൽ, കെ. ശശിധരൻ, ടി. കൃഷ്ണൻകുട്ടി, സോമൻ, പി.എൻ. ദിവാകരൻ എന്നിവർ പങ്കെടുത്തു.

മാങ്കാംകുഴി : ലോക്ഡൗണിൽ മരുന്നും അവശ്യസാധനങ്ങളും വാങ്ങാനാകാത്തവർക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കും നാലുമുക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന യുവജന കലാസമിതിയെ സമീപിക്കാം.

ഫോൺ: 8943522765, 8111892133.