ചേർത്തല : ആശ്രയം ചാരിറ്റബിൾ ട്രസ്റ്റ് വിവിധ മേഖലയിൽ മികവുപുലർത്തിയവരെ ആദരിച്ചു. മന്ത്രി പി. പ്രസാദ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി.എഫ്. ജോർജ് അധ്യക്ഷനായി. സെക്രട്ടറി എസ്.പി. സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മാധുരി സാബു, എം.എ. സാജു, ബാബു മുള്ളൻചിറ, ആർ. ശ്രീകല, എ.പി. ബാബു, ജലജാമണി തുടങ്ങിയവർ പങ്കെടുത്തു.