കായംകുളം : നഗരസഭയിലെ ഇ ശ്രം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അടിയന്തര കൗൺസിൽ യോഗം ചേർന്നു. ഈ മാസം 31-നു മുൻപ്‌ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

എല്ലാ വാർഡുകളിലെയും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അക്ഷയ സെന്ററുകളുടെ പട്ടിക വാർഡ് കൗൺസിലർമാർക്ക് നൽകി.

യോഗത്തിൽ നഗരസഭാധ്യക്ഷ പി. ശശികല അധ്യക്ഷത വഹിച്ചു. ജെ.ജെ. ധീരജ് മാത്യു, എസ്. കേശുനാഥ്, മായാദേവി, പി.എസ്. സുൽഫിക്കർ, ഷാമിലാ അനിമോൻ, അഡ്വ. ഫർസാന ഹബീബ്, ഹരിലാൽ, അനീഷ്, സംഗീത് എന്നിവർ പ്രസംഗിച്ചു.