മുതുകുളം : ഐ.എൻ.ടി.യു.സി. മുതുകുളം മണ്ഡലം പ്രവർത്തക സമ്മേളനം ഹരിപ്പാട് റീജണൽ പ്രസിഡന്റ് പി.ജി. ശാന്തകുമാർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കാർത്തികേയൻ നായർ അധ്യക്ഷനായി.

രവീന്ദ്രൻ ചിറ്റക്കാട്ട്, വി. ബാബുക്കുട്ടൻ, കെ. ഷാജീവൻ, സാബു സാം, കെ.എസ്. അജിത്കുമാർ, ബിന്ദു പി. നായർ, ജ്യോതി, സിനി, പദ്മാ ശാലിനി തുടങ്ങിയവർ പ്രസംഗിച്ചു.