മാവേലിക്കര : അഴിമതി പഠിപ്പിക്കുന്ന വിദ്യാലയമായി മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് മാറിയെന്നു സംസ്ഥാന കാർഷിക വികസന ബാങ്ക് എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് ഡി. തുളസിദാസ് കുറ്റപ്പെടുത്തി. താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിന് ഇരയായ നിക്ഷേപകർക്കു നീതി ലഭിക്കാത്തതിനെ തുടർന്നു നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപക കൂട്ടായ്മ കൺവീനർ ബി. ജയകുമാർ അധ്യക്ഷനായി. നിഷ്‌ക്രിയ ഭരണസമിതി രാജിവെക്കുംവരെ സമരം ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എം. വിനയൻ, വി.ജി. രവീന്ദ്രൻ, ടി.കെ. പ്രഭാകരൻനായർ, തുളസീധരൻ, ശ്രീവത്സൻ, രാധാകൃഷ്ണപിള്ള, രമ, ശോഭാ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.