അമ്പലപ്പുഴ : സേവ് കേരള സ്പീക്ക് അപ്പ് കാമ്പയിന്റെ ഭാഗമായി അമ്പലപ്പുഴയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ ഉപവാസസമരം നടത്തി. ഡി.സി.സി. പ്രസിഡന്റ് എം.ലിജു ഉദ്ഘാടനംചെയ്തു.
കരുമാടിമുരളി, എ.ആർ.കണ്ണൻ, ബിന്ദുബൈജു, ബി.ശ്യാംലാൽ, വി.ദിൽജിത്ത്, സി.ശശികുമാർ എന്നിവർ ഉപവസിച്ചു.
കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, എൻ.ഷിനോയ്, എം.സോമൻപിള്ള, ആദിത്യൻസാനു, ജി.പ്രകാശ്, ആർ.അനൂപ്, എം.പി.മുരളീകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പ്രസിഡന്റ് എസ്.പ്രഭുകുമാർ നാരങ്ങാനീരുനൽകി ഉപവാസം അവസാനിപ്പിച്ചു.