ചേർത്തല : സ്വർണക്കടത്തുകേസ് സി.ബി.ഐ. അന്വേഷിക്കുക, പിൻവാതിൽ നിയമനം തടയുക തുടങ്ങിയ ആവശ്യങ്ങളുയർത്തി സ്പീക്ക് അപ്പ് കേരള കാമ്പയിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് സത്യാഗ്രഹസമരം നടത്തി.
ചേർത്തല ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ നടത്തിയ സമരം ഓൺലൈനായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി. നിർവാഹകസമിതിയംഗം സി.കെ.ഷാജിമോഹൻ മുഖ്യപ്രഭാഷണം നടത്തി. വയലാർ ബ്ലോക്കിൽ ബ്ലോക്ക് പ്രസിഡന്റ് വി.എൻ.അജയന്റെയും ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ആർ.രാജേന്ദ്രപ്രസാദിന്റെയും നേതൃത്വത്തിൽ ഉപവാസം നടത്തി.
അരീപ്പറമ്പിൽ കെ.പി.സി.സി. നിർവാഹകസമിതിയംഗം എസ്.ശരത്, പട്ടണക്കാട് ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എച്ച്.സലാം തുടങ്ങിയവർ നേതൃത്വം നൽകി.