ആലപ്പുഴ : ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ആലപ്പുഴ സെയ്ന്റ് ജോസഫ് സ്കൂളിലെ സ്‌ട്രോങ് റൂമിന് സുരക്ഷ പോരെന്നു ചൂണ്ടിക്കാട്ടി അമ്പലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി എം. ലിജു കുത്തിയിരിപ്പുസമരം നടത്തി.

ആലപ്പുഴയിലും ഹരിപ്പാട്ടും ചെയ്തതുപോലെ സ്‌ട്രോങ് റൂമിന്റെ വാതിലിനുകുറുകെ പലകയടിച്ച് സീൽ ചെയ്യണമെന്നായിരുന്നു ലിജുവിന്റെ ആവശ്യം. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരം പലകയടിച്ചതിനെത്തുടർന്ന് സമരം പിൻവലിച്ചു. അമ്പലപ്പുഴയിലെ യു.ഡി.എഫ്. കൺവീനർ അഡ്വ. ആർ. സനൽകുമാറും സമരത്തിൽ പങ്കാളിയായി.