കായംകുളം : സർക്കാർ ഉദ്യോഗസ്ഥനായ രാമപുരം വടക്ക് തപസ്യയിൽ കെ.രാമനാഥും കുടുംബവും ലോക്ക്ഡൗൺകാലത്ത് നടത്തിയ കൃഷിയിൽ നൂറുമേനി വിളവ്. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയർ സൂപ്രണ്ടും, കേരളാ എൻ.ജി.ഒ. സംഘ് ജില്ലാ സമിതിയുടെ അധ്യക്ഷനുമായ കെ. രാമനാഥ് കുടുംബ വീടായ ഏവൂർ തെക്ക് മംഗലത്ത് വീട്ടിലാണ് കൃഷി ചെയ്തത്.

ചീനി, പച്ചക്കറിക്കൃഷി, മത്സ്യക്കൃഷി എന്നിവയാണ് കൃഷി ചെയ്തത്. അധ്യാപികയായ ലേഖയും മക്കളായ നമിതയും, നന്ദിതയും ഒപ്പമുണ്ടായിരുന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻറ്റിസ്റ്റ് ഡോ. അനിതാ കുമാരി വേണ്ടസഹായങ്ങൾ നൽകി. കൃഷിയിൽ നൂറുമേനി വിളവാണ് ലഭിച്ചത്.