കായംകുളം : എരുവയിൽ രണ്ട് യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ പതിനഞ്ചോളം സി.പി.എം.പ്രവർത്തകരുടെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞയുടൻ ചൊവ്വാഴ്ച രാത്രിയിൽ എരുവ മാവിലേത്ത് സ്കൂളിനു മുന്നിലാണ് യൂത്ത്‌ കോൺഗ്രസ്-ഡി.വൈ.എഫ്.ഐ. സംഘർഷം ഉണ്ടായത്. കെ.എസ്.യു. നിയോജകമണ്ഡലം മുൻ പ്രസിഡൻറ്് നൗഫൽ ചെമ്പകപ്പള്ളി (30), അഫ്‌സൽ സുജായി (26) എന്നിവർക്കാണ് മർദനമേറ്റത്.

ഇവരെ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാത്രിയിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. നേതാക്കളെത്തിയാണ് രംഗം ശാന്തമാക്കിയത്.

ബുധനാഴ്ച വൈകീട്ട് എരുവയിൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.