പൂച്ചാക്കൽ : യുവാവിനെ മർദിച്ചസംഭവത്തിൽ പ്രതിഷേധിച്ച് ജനകീയക്കൂട്ടായ്മ പ്രകടനവും സമ്മേളനവും നടത്തി. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാംവാർഡ് മാത്താനം കിടേശ്ശേരി ഓണപ്പറമ്പ് മേഖലയിൽ ചൊവ്വാഴ്ച രാത്രിയിലാണ് രജിൻ (30) എന്ന യുവാവിനുനേരേ ആക്രമണം ഉണ്ടായത്.

കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർക്കാൻ രജിന്റെ തലയിൽ ഇരുമ്പുവടി ഉപയോഗിച്ച് ഒരാൾ അടിച്ചെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ രജിൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിഷേധപ്രകടനത്തിന് പഞ്ചായത്തംഗം വിദ്യാ രഞ്ജിത്ത് നേതൃത്വം നൽകി.