ആലപ്പുഴ : പള്ളാത്തുരുത്തി സെയ്ന്റ് തോമസ് പള്ളിയിലെ ഇടവക തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ കൊടിയേറ്റുകർമം നിർവഹിച്ചു. തുടർന്നുനടന്ന വിശുദ്ധകുർബാനയ്ക്ക് കലവൂർ സെയ്‌ന്റ് തോമസ് പള്ളി വികാരി ഫാ. കുര്യൻ ഇളംകുളം കാർമികത്വം വഹിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.30-ന് സുറിയാനി ഭാഷയിൽ വി. കുർബാന- റവ. ഫാ. മാത്യു വെണ്ണായപള്ളി. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് വി. കുർബാന, സെമിത്തേരി സന്ദർശനം- റവ. ഫാ. ആന്റണി തലച്ചെല്ലൂർ.

10-ന് വൈകീട്ട് നാലിന് ആഘോഷമായ തിരുനാൾ റാസ- ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഫാ. റോബിൻ വേങ്ങാശ്ശേരി. സന്ദേശം റവ. ഫാ. സനു പുതുശ്ശേരി, തിരുനാൾ പ്രദക്ഷിണം- റവ. ഫാ. വർഗീസ് പ്ലാംപറമ്പിൽ, തുടർന്ന് കരിമരുന്ന് കലാപ്രകടനം. പ്രധാന തിരുനാൾ ദിനമായ 11-ന് രാവിലെ 10-ന് ആഘോഷമായ തിരുനാൾ കുർബാന- ഫാ. ജേക്കബ് നടുവിലേക്കളം, തിരുനാൾ സന്ദേശം- ഫാ. മാർട്ടിൻ ശങ്കുരിക്കൻ, തുടർന്ന് തിരുനാൾ പ്രദക്ഷിണം, ഫാ. ടിൻസൺ നരിതുരുത്തേൽ കൊടിയിറക്കുനടത്തും ‍.