ആലപ്പുഴ : കോവിഡ്‌ പ്രതിരോധ പ്രചാരണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്ന ജനകീയ ആരോഗ്യ കാമ്പയിൻ നടത്താൻ ലോകാരോഗ്യദിനത്തോടനുബന്ധിച്ച്‌ ചേംപർ ഓഫ്‌ മാനേജ്മെൻറ്്‌ ആൻഡ്‌ ഡെവലപ്‌മന്റ്‌ ( സിഡാം) സംഘടിപ്പിച്ച ശില്പശാല തീരുമാനിച്ചു. സിഡാം ചെയർമാൻ അഡ്വ.പ്രദീപ്‌ കൂട്ടാല ശില്പശാല ഉദ്ഘാടനം ചെയ്തു. നസീർ സലാം അധ്യക്ഷത വഹിച്ചു. എ.എൻ.പുരം ശിവകുമാർ, ഒ.ജെ. സ്കറിയ, നാസർ പട്ടരുമഠം, പി. അശോകൻ, പ്രിൻസ്‌ ലൂയിസ്‌, വി.ഐ. അസീം, നസീർ പുന്നയ്ക്കൽ, ഫിലിപ്പോസ്‌ തത്തമ്പള്ളി, കെ.പി. സാവിത്രി, തുടങ്ങിയവർ സംസാരിച്ചു.