ചാരുംമൂട് : കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകീട്ട് നാലിന് ചാരുംമൂട്ടിൽ യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധമാർച്ച് നടത്തുമെന്ന് കൺവീനർ അനി വർഗീസ് അറിയിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കോശി എം. കോശി ഉദ്ഘാടനം ചെയ്യും.