കായംകുളം : ദേശീയ അസംഘടിത തൊഴിലാളി എംപ്ലോയിസ് കോൺഗ്രസ് കായംകുളം സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇ- ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് അഡ്വ. ഇ. സമീർ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് പി. സാം ജഹാൻ ചേങ്കരയിൽ അധ്യക്ഷത വഹിച്ചു. കെ. തങ്ങൾകുഞ്ഞ്, പി.എസ്. പ്രസന്നകുമാർ, വിജയകുമാർ, തയ്യിൽ റഷീദ്, അൻസാരി കോയിക്കലേത്ത്, മോഹനൻ, ഇർഷാദ്, കല എന്നിവർ പ്രസംഗിച്ചു.

ചിങ്ങോലി : യൂത്ത് കോൺഗ്രസ് ചിങ്ങോലി മണ്ഡലം കമ്മിറ്റി ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പും കാർഡ് വിതരണവും നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. സജിനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശരത് ചന്ദ്രമോഹനൻ അധ്യക്ഷനായി. മുഞ്ഞിനാട്ടു രാമചന്ദ്രൻ, രഞ്ജിത്ത് ചിങ്ങോലി, എച്ച്. നിയാസ്, വിജിത, അനിൽകുമാർ, സവിത തുടങ്ങിയവർ പ്രസംഗിച്ചു.