ചാരുംമൂട് : ഇൻഡോ-പാക് യുദ്ധത്തിന്റെ സുവർണജൂബിലി വിജയദിനം ഇന്ത്യൻ വെറ്ററൻസ് ഓർഗനൈസേഷൻ ആഘോഷിച്ചു. യുദ്ധത്തിൽ പങ്കെടുത്തവരെ ആദരിച്ചു. വീരമൃത്യുവരിച്ച ജവാൻമാരെ ആദരിക്കുകയും ആശ്രിതർക്ക് ഉപഹാരം നൽകുകയും ചെയ്തു.

സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വെറ്ററൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.ബി. ദിവാകരക്കുറുപ്പ് അധ്യക്ഷനായി. വീരമൃത്യുവരിച്ചവരുടെ ആശ്രിതരെ എം.എസ്. അരുൺകുമാർ എം.എൽ.എ. ആദരിച്ചു. കെ. ചന്ദ്രറെഡ്ഡി, കോട്ടയിൽ രാജു, ഡി. അശ്വനിദേവ്, ശ്രീധരക്കുറുപ്പ്, പ്രൊഫ. എ. ശ്രീധരൻപിള്ള, ഡി. മോഹനൻപിള്ള, പ്രൊഫ. റജീന തുടങ്ങിയവർ പ്രസംഗിച്ചു.