ഹരിപ്പാട് : പാതിരംകുളങ്ങര ദേവീക്ഷേത്രത്തിലേക്കു മണ്ണാറശാല പൊത്തപ്പള്ളി വടക്കിന്റെ എതിരേൽപ്പ് ഉത്സവം 14-നു നടക്കും. വൈകുന്നേരം ദീപക്കാഴ്ച, ഭക്തിഗാനസുധ എന്നിവ നടത്തും. രാത്രി ഒൻപതിനാണ് എതിരേൽപ്പ്. ഭക്തജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പങ്കെടുക്കണമെന്ന് സെക്രട്ടറി എസ്. വിനോദ് അറിയിച്ചു.