രാമങ്കരി : അഖില കേരള വിശ്വകർമ മഹാസഭ കുട്ടനാട് താലൂക്ക് യൂണിയൻ വാർഷികവും മഹിളാ യുവജന, േട്രഡ് യൂണിയൻ തിരഞ്ഞെടുപ്പും അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കായി ഇ-ശ്രം പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള മെഗാ ക്യാമ്പും രാമങ്കരിയിൽ നടന്നു. സഭാ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എൻ. ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ് കെ.ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സത്യൻ, വി.എൻ. ദിലീപ് കുമാർ, കെ. ശശീന്ദ്രൻ, പി.ആർ. ദേവരാജൻ, വി.പി. നാരായണൻകുട്ടി, വിശ്വകർമ മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ ശശിധരൻ, എം. രാജേഷ് ബാബു, ഡി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.