ഹരിപ്പാട് : ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ ലൈബ്രറി പ്രവർത്തനം തുടങ്ങി.

നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി പൂർവവിദ്യാർഥി സന്തോഷ് ഉദയനന്റെ നേതൃത്വത്തിലെ കൂട്ടായ്മ 20 മൊബൈൽഫോണുകൾ സ്കൂളിലേക്കു സമ്മാനിച്ചു. പി.ടി.എ.പ്രസിഡന്റ് സതീഷ് ആറ്റുപുറം അധ്യക്ഷതവഹിച്ചു.

ഹെഡ്മാസ്റ്റർ എസ്. ശശികുമാർ, നഗരസഭാ കൗൺസിലർ വൃന്ദ എസ്. കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപാ റോസ്, പ്രിൻസിപ്പൽ ആർ. ദീപ എന്നിവർ പ്രസംഗിച്ചു.