ചെങ്ങന്നൂർ : ചെങ്ങന്നൂർ ഗവ. ബോയ്‌സ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയംനേടിയ വിദ്യാർഥികളെ അനുമോദിച്ചു. വാർഡ് കൗൺസിലർ വി. വിജി ഉദ്ഘാടനം ചെയ്തു. സ്മരണിക സമർപ്പണവും നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ജി. ബിജു അധ്യക്ഷനായി.

മുൻ പി.ടി.എ. പ്രസിഡന്റ് എം. വിജയനെ ആദരിച്ചു. പി.പി. ഇന്ദിര, കെ. പുഷ്പാംഗദൻ, സിനി, പി.ബി. സിന്ധു, ആജിത്യ ശ്രീകുമാർ, അനന്ദു അജിത്ത് എന്നിവർ പ്രസംഗിച്ചു.