തൈക്കാട്ടുശ്ശേരി : തൈക്കാട്ടുശ്ശേരി നാവുംമേലിവെളി ശിവ ഭദ്രകാളീക്ഷേത്രത്തിൽ എട്ട്, ഒൻപത് തീയതികളിൽ നടത്താനിരുന്ന സർപ്പോത്സവം മാറ്റിവെച്ചു. 23-ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷ്ഠാവാർഷികവും മാറ്റിവെച്ചു. കോവിഡ് രോഗവ്യാപനത്തെ തുടർന്നുള്ള സാഹചര്യംമൂലമാണ് മാറ്റിവെച്ചതെന്ന് ക്ഷേത്രം രക്ഷാധികാരി ഡി. മോഹനൻ അറിയിച്ചു.