മുതുകുളം : വൈദ്യുതിക്കമ്പിക്കു മുകളിലേക്ക് മരം പിഴുതുവീണു. പുത്തൻ റോഡുമുക്ക് റോഡിൽ പുതിയിവിള മഞ്ഞാടിമുക്കിനു സമീപം പുരയിടത്തിൽ നിന്ന തെങ്ങാണ് 11 കെ.വി. കമ്പിക്കുമുകളിലേക്കു വീണത്.

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ വീശിയടിച്ച കാറ്റിലാണ് മരം കടപുഴകിയത്.

വൈദ്യുതിബന്ധം വിച്ഛേദിച്ചതല്ലാതെ മറ്റപകടങ്ങൾ ഒന്നും ഉണ്ടായില്ല. കെ.എസ്.ഇ.ബി. അധികൃതർ എത്തി താത്കാലികമായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.