ചേർത്തല : തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തിൽ രണ്ടാംഘട്ട കോവിഡ് പ്രതിരോധ വാക്സിന്റെ സ്പോട്ട് രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്‌ക് മുഖേന ആരംഭിച്ചു. തണ്ണീർമുക്കം പഞ്ചായത്തിൽ കോവിഡ് പ്രതിരോധ ഒന്നാംഘട്ടം കുത്തിവെപ്പ് ഫെബ്രുവരി 28 മുതൽ മാർച്ച് 20 വരെയുള്ള കാലയളവിൽ സ്വീകരിച്ചവർക്കാണ് സ്പോട്ട് രജിസ്‌ട്രേഷൻ.

കോൾ സെന്ററിൽനിന്നു വിളിക്കുന്നമുറയ്ക്ക് സ്പോട്ട് രജിസ്‌ട്രേഷൻ നടത്തി വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.