ചക്കുളത്തുകാവ് : കേരള ജനത നടത്തിയ വിധിയെഴുത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചക്കുളത്തുകാവ് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി. പിണറായി വിജയൻ നേതൃത്വം നൽകിയ കഴിഞ്ഞ സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളുടെ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നത്. ജാതിമത വ്യത്യാസങ്ങളില്ലാതെ മികച്ച ഭരണം കാഴ്ചവെച്ച് അംഗീകാരംനേടിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്ന്‌ അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.