കുത്തിയതോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുത്തിയതോട് പഞ്ചായത്തിൽ കോൾ സെന്റർ ഹെൽപ്പ് െഡസ്ക് പ്രവർത്തനമാരംഭിച്ചു. കോവിഡ് രോഗികൾക്ക് വാഹനസൗകര്യം, അടിയന്തര ചികിത്സാനിർദേശങ്ങൾ, അടിസ്ഥാനാവശ്യങ്ങൾ എന്നിവയ്ക്കായി 7356362250 എന്ന നമ്പരിൽ വിളിക്കാം. ഒപ്പം വാക്സിനേഷൻ രജിസ്ട്രേഷനും സൗകര്യമുണ്ട്.