കുട്ടനാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് നിയോജകമണ്ഡലത്തിൽ 13 പഞ്ചായത്തുകളിൽ 10-ലും എൽ.ഡി.എഫ്. മുൻപിലെത്തി. യു.ഡി.എഫ്. മൂന്നു പഞ്ചായത്തുകളിലാണ് ലീഡ് നേടിയത്.

യു.ഡി.എഫ്. ഭരിക്കുന്ന നെടുമുടിയിൽ 349 വോട്ടിന്റെയും പുളിങ്കുന്നിൽ 616 വോട്ടിന്റെയും ലീഡ് എൽ.ഡി.എഫ്. നേടി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും. കുട്ടനാട് നിയോജകമണ്ഡലം ചെയർമാനുമായ വ്യക്തിയുടെ പഞ്ചായത്താണ് പുളിങ്കുന്ന്.

എന്നാൽ, എൽ.ഡി.എഫ്. ഭരിക്കുന്ന ചമ്പക്കുളത്ത് യു.ഡി.എഫ്. 824 വോട്ടുകളുടെ ലീഡ് പിടിച്ചു. മറ്റൊരു പഞ്ചായത്തായ മുട്ടാറിൽ 204 വോട്ടുകൾക്കും യു.ഡി.എഫ്. മുൻപിലെത്തി.

എൽ.ഡി.എഫ്. ഏറ്റവും കൂടുതൽ ലീഡ് നേടിയത് കൈനകരി പഞ്ചായത്തിലാണ്. 2,253 വോട്ടുകൾ. യു.ഡി.എഫ്. 1,528 വോട്ടുകളോടെ എടത്വായിലാണ് മികച്ച ലീഡ് നേടിയത്.

വെളിയനാട്ടും എൽ.ഡി.എഫ്.; എൻ.ഡി.എ.ക്ക് നാലു വോട്ട്

യു.ഡി.എഫ്. സ്ഥാനാർഥിയായ ജേക്കബ് എബ്രഹാമിന്റെ പഞ്ചായത്തായ വെളിയനാട്ടും 69 വോട്ടിന് എൽ.ഡി.എഫ്. മുൻപിലെത്തി. എന്നാൽ, സ്ഥാനാർഥിയുടെ ബൂത്തിൽ യു.ഡി.എഫാണ് മുന്നിലെത്തിയത്. എൻ.ഡി.എ. സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്കു മുട്ടാർ, എടത്വാ പഞ്ചായത്തുകളിലായുള്ള മൂന്നു ബൂത്തുകളിൽ നാലു വോട്ടാണ് കിട്ടിയത്. വീയപുരത്തെ ഒരു ബൂത്തിൽ ഒൻപതു വോട്ടാണ് രേഖപ്പെടുത്തിയത്.