മുതുകുളം : നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിൽ ഇടിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ കായംകുളം-കാർത്തികപ്പള്ളി റോഡിൽ മുതുകുളം ഉമ്മർമുക്കിനു വടക്കുഭാഗത്തായിരുന്നു അപകടം.

തെക്കുഭാഗത്തേക്കു വന്ന കാർ നിയന്ത്രണംവിട്ട് റോഡിനു പടിഞ്ഞാറുവശത്തെ തൂണിൽ ഇടിക്കുകയായിരുന്നു.

റോഡരികിൽ വെച്ചിരുന്ന ബൈക്കിലും കാർതട്ടി. ഇടിയുടെ ആഘാതത്തിൽ തൂൺ ഒടിഞ്ഞു.

കാറിനും ബൈക്കിനും കേടുപാടുണ്ട്. വാഹനം ഓടിച്ചിരുന്നയാൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.