തുറവൂർ : വൈക്കം ടൗൺ റോട്ടറി ക്ലബ്ബും കോടംതുരുത്ത് പതിനൊന്നാം വാർഡ് ജാഗ്രതാസമിതിയും ചേർന്ന് എല്ലാവീട്ടിലും സാനിറ്റൈസറും മുഖാവരണവും വിതരണം ചെയ്തു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ്‌്‌ എച്ച്. ബിനീഷും റോട്ടറി ഗവർണർ ബാബുമോനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

വാർഡംഗം ഷൈലജൻ കാട്ടിത്തറ, കെ.കെ. ലത്തീഫ്, എ.ആർ. സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.