ചാരുംമൂട് : കേരള പുലയർ മഹാസഭ ചാരുംമൂട് യൂണിയൻ 3132-ാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനം കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുരേഷ് വെട്ടിക്കോട്, സെക്രട്ടറി ദിലീപ് കട്ടച്ചിറ, കെ.സി. കുട്ടപ്പൻ, ഉദയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.കെ. ബാബു (പ്രസി.), ദീലീപ് പള്ളിക്കൽ (സെക്ര.), സജീഷ് ചന്ദ്രൻ (ഖജാ.).

3016-ാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനം യൂണിയൻ സെക്രട്ടറി ദിലീപ് കട്ടച്ചിറ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: കെ. വാസുദേവൻ (പ്രസി.), ദിനേശൻ (സെക്ര.), രാഹുൽ (ഖജാ.).

താളിരാടി 1721-ാം ശാഖയുടെ വാർഷിക സമ്മേളനം സംസ്ഥാന അസി.സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. കെ. സുമ അധ്യക്ഷയായി. ഭാരവാഹികൾ: കെ. സുമ (പ്രസി.), നീതു കൃഷ്ണൻ (വൈ. പ്രസി.), കെ. വിനു (സെക്ര.), ഗോപേഷ് കുമാർ (അസി.സെക്ര.), കെ. അപ്പുക്കുട്ടൻ (ഖജാ.).

വെട്ടിക്കോട് 860-ാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനം ഉമേഷ് പി. ഉത്തമൻ ഉദ്ഘാടനം ചെയ്തു.

കെ. ശശിധരൻ അധ്യക്ഷനായി. ഭാരവാഹികൾ: കെ. ശശിധരൻ (പ്രസി.), ചന്ദ്രികാ തങ്കപ്പൻ (വൈ. പ്രസി.), കെ.എം. ഷിബു (സെക്ര.), അജീഷ്‌ലാൽ (അസി. സെക്ര.), പി. വത്സമ്മ (ഖജാ.).

കോയിക്കലേത്ത് 2280-ാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് സുരേഷ് വെട്ടിക്കോട് ഉദ്ഘാടനം ചെയ്തു.

ജയകുമാർ അധ്യക്ഷനായി. ഭാരവാഹികൾ: സൂരജ് (പ്രസി.), കുഞ്ഞുകുഞ്ഞ് (വൈ. പ്രസി.), കെ. പ്രദീപ് (സെക്ര.), ജയകുമാർ (അസി. സെക്ര.), വസന്ത (ഖജാ.).