കറ്റാനം : കാർഷിക, സേവന മേഖലകൾക്കു പ്രാധാന്യംനൽകി ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തു ബജറ്റ്. 25.45 കോടി രൂപ വരവും 24.61 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്‌ പ്രസിഡന്റ് സുരേഷ് പി. മാത്യുവാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് എസ്. ദീപ അധ്യക്ഷയായി.

പ്രധാന നിർദേശങ്ങൾ

സമഗ്രനെൽക്കൃഷിവികസനം, ഇടവിളക്കൃഷി, പച്ചക്കറിക്കൃഷി, കുരുമുളകുകൃഷി പ്രോത്സാഹന പദ്ധതികൾ. കുടുംബശ്രീ സംരംഭങ്ങൾക്ക് റിവോൾവിങ് ഫണ്ട്.

സൗരോർജപദ്ധതികൾ, വയോജന പരിപാലന പദ്ധതികൾ.

റോഡുകൾ, കലുങ്കുകൾ, പൊതുകെട്ടിടങ്ങൾ തുടങ്ങിയവയുടെ പുനരദ്ധാരണപദ്ധതികൾ.

പട്ടികജാതി മേഖലയിൽ വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനുള്ള പദ്ധതി.

മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ബോധവത്‌കരണത്തിന് ജ്യോതിർഗമയ പദ്ധതി. ക്ഷീരകർഷകർക്ക് പാലിനു സബ്‌സിഡി. പ്രൈമറി സ്കൂളുകളിൽ പ്രഭാതഭക്ഷണം. വനിതാ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സഹായംനൽകൽ.