കണ്ടല്ലൂർ : കണ്ടല്ലൂർ തെക്ക് കരിപ്പുറം ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു തന്ത്രി മാന്നാർ കലാധരന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. ഞായറാഴ്ചയാണ് ആറാട്ട്.

വ്യാഴാഴ്ച രാവിലെ 11.30-ന് ഉത്സവബലി, രാത്രി എട്ടിന് എഴുന്നള്ളത്ത്. വെള്ളിയാഴ്ച രാവിലെ ഒൻപതിനും രാത്രി എട്ടിനും എഴുന്നള്ളത്ത്. ശനിയാഴ്ച രാവിലെ 11.30-ന് ഉത്സവബലി, വൈകീട്ട് മൂന്നിന് നൂറും പാലും, 4.30-ന് എഴുന്നള്ളത്ത് പതകരിശ്ശേരിൽനിന്നാരംഭിക്കും. രാത്രി എട്ടിന് തായമ്പക, ഒൻപതിനു കളമെഴുത്തും പാട്ടും സർപ്പംതുള്ളലും.

ആറാട്ടുദിവസമായ ഞായറാഴ്ച രാവിലെ 11.30-ന് ഉത്സവബലി, വൈകീട്ട് നാലിനു എഴുന്നള്ളത്ത്. കൂട്ടുംവാതുക്കൽ കടവിൽനിന്നെഴുന്നള്ളിച്ചു തോട്ടുകരവഴി ക്ഷേത്രസന്നിധിയിലെത്തും. രാത്രി എട്ടിന് തായമ്പക, ഒൻപതിനു പൊങ്കാല, തിരുമുടി എഴുന്നള്ളത്ത്. മുറവശ്ശേരിയിൽനിന്നാരംഭിക്കും. തുടർന്ന് ആറാട്ടെഴുന്നള്ളത്ത്.