കാവാലം : കർഷകസമര ഐക്യദാർഢ്യസമിതിയുടെ അഭിമുഖ്യത്തിൽ കാവാലത്ത് കിസാൻ പഞ്ചായത്ത് നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് ജോഷിമോൻ ജോസഫ് ഉദ്ഘാടനംചെയ്തു. ഫാ. അനീഷ് അധ്യക്ഷത വഹിച്ചു. പി.വി. രാമഭദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി ചന്ദ്രൻ, സത്യദാസ്, രമേശൻ പാണ്ടിശ്ശേരി, സജി കെ. ഹരികൃഷ്ണൻ, നന്ദനൻ വലിയപറമ്പ്, ഷാജി ചേരമൻ, ശശി കാവാലം എന്നിവർ പ്രസംഗിച്ചു. മാർച്ച് 15-ന് രാമങ്കരിയിൽ നടത്തുന്ന സംസ്ഥാന കിസാൻ മഹാപഞ്ചായത്തിൽ 250 കർഷകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.