അമ്പലപ്പുഴ : ഒന്നാംവർഷ പ്രവേശനം വൈകുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിൽ കേരള ഗവ. മെഡിക്കൽ പി.ജി. അസോസിയേഷൻ നടത്തിവരുന്ന അനിശ്ചിതകാലസമരം രണ്ടുദിവസം പിന്നിട്ടു.

വെള്ളിയാഴ്ച ജൂനിയർ ഡോക്ടർമാർ ആശുപത്രി പരിസരത്ത് പ്രകടനം നടത്തി. സമരത്തിന്റെ ഭാഗമായി ജൂനിയർ ഡോക്ടർമാർ ഒ.പി. ചികിത്സയും വാർഡുകളിലെ പരിശോധനയും ബഹിഷ്കരിച്ചിരിക്കുകയാണ്. ലേബർറൂം, അത്യാഹിതവിഭാഗം, കോവിഡ് ചികിത്സ, ശസ്ത്രക്രിയാവിഭാഗം എന്നിവയെ സമരം ബാധിച്ചിട്ടില്ല.