ആലപ്പുഴ : തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻമുന്നേറ്റമുണ്ടാകുമെന്ന് എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് പറഞ്ഞു. സർക്കാരിന്റെ വികസനേട്ടങ്ങളിൽനിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷവും ബി.ജെ.പി.യും നടത്തിയത്.
അതെല്ലാം തിരിച്ചടിയായിമാറും. വികസനത്തിനുള്ള പിന്തുണയാവും വിജയമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴനഗരസഭയിലെ വലിയമരം, സക്കറിയ ബസാർ, ആലിശ്ശേരി വാർഡുകളിലെയും ചേർത്തല വേളോർവട്ടം വാർഡിലെയും എൽ.ഡി.എഫ്. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.