ചെങ്ങന്നൂർ : കെ.പി.സി.സി. ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശിന്റെ അകാലവിയോഗത്തിൽ കോൺഗ്രസ് ചെങ്ങന്നൂർ നോർത്ത് മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് ശശി എസ്. പിള്ള അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, കെ. ദേവദാസ്, കെ.ആർ. മുരളീധരൻനായർ, ചാക്കോ ദാനിയേൽ തുടങ്ങിയവർ സംബന്ധിച്ചു.
മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപൻ അധ്യക്ഷനായി. കല്ലുമല രാജൻ, അഡ്വ. കെ.ആർ. മുരളീധരൻ, കുര്യൻ പള്ളത്ത്, നൈനാൻ സി.കുറ്റിശ്ശേരിൽ, ലളിത രവീന്ദ്രനാഥ്, തുടങ്ങിയവർ പ്രസംഗിച്ചു.