അരൂർ : ഭരണഘടനാ ശില്പി ബി.ആർ. അംബേദ്കറുടെ 64-ാം ചരമ വാർഷികം 6-ന് എരമല്ലൂർ പാർഥസാരഥി ഓഡിറ്റോറിയത്തിൽ നടക്കും. എസ് സി. ആൻഡ് എസ്.ടി. കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി. രാവിലെ 9-ന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും. വിവിധ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുമെന്ന് ചെയർമാൻ സി.കെ. രാജേന്ദ്രനും കൺവീനർ ദിവകാരൻ കല്ലുങ്കലും അറിയിച്ചു.