ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര മുസ്‍ലിം ജമാഅത്തിന്റെ മേട്ടുംപുറം മഖാം ഉറൂസ് നാലുമുതൽ ഏഴുവരെ നടക്കും.നാലിനു രാവിലെ 7.30-ന് ആദിക്കാട്ടുകുളങ്ങര ദർഗാശെരീഫിൽ കൊടിയെടുപ്പിനുശേഷം ദിഖ്ർജാഥ മേട്ടുംപുറത്തേക്ക് പുറപ്പെടും. ജമാഅത്ത് പ്രസിഡന്റ് ഹാഷിം ഹബീബ് ഉറൂസിന് കൊടിയേറ്റും. രാത്രി എട്ടിന് ഖുത്തുബിയ്യത്ത് റാത്തീബ് നടക്കും. അഞ്ചിനും ആറിനും രാവിലെ എട്ടുമുതൽ മഖാം സിയാറത്തും നേർച്ചകൾ അർപ്പിക്കലും. ആറിനു രാത്രി എട്ടിന് മതപ്രഭാഷണത്തിന് ചീഫ് ഇമാം ഫഹ്‌റുദീൻ അൽഖാസിമി നേതൃത്വം നൽകും.

ഏഴിനു രാവിലെ ഒൻപതിന് ഖുത്‌മുൽ ഖുർആന് അസി. ഇമാം അർഷുദ്ദീൻ മൗലവിയും 11-ന് ഖത്തം ദുഃആയ്ക്ക് പത്തനാപുരം മിസ്ബാഹുൽ ഹുദാ അറബിക് കോളേജ് പ്രിൻസിപ്പൽ അബ്ദുൽ റഹ്‌മാൻ മൗലവിയും നേതൃത്വംനൽകും. തുടർന്ന് അന്നദാനം. രാത്രി എട്ടിന് ആത്മീയപ്രഭാഷണം. ഒൻപതിന് ദുഃആ മജ്‍ലിസിന് അജ്മീർ പൂക്കോയ ഹൈദറുസി തങ്ങൾ നേതൃത്വം നൽകും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉറൂസ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജമാഅത്ത് പ്രസിഡന്റ് ഹാഷിം ഹബീബ്, സെക്രട്ടറി യുസുഫ് റാവുത്തർ, ഭാരവാഹികളായ സാബു ഹബീബ്, അനീഷ് ഉസ്മാൻ, എൻ. അനീഷ് എന്നിവർ അറിയിച്ചു.