പുന്നപ്ര : അറവുകാട് ശ്രീദേവീക്ഷേത്രത്തിൽ പൂരമഹോത്സവത്തിനു മുന്നോടിയായി പറയെടുപ്പ് തുടങ്ങി.

കോവിഡ് മാനദണ്ഡപ്രകാരം ഇത്തവണ ക്ഷേത്രത്തിൽ മാത്രമാണ് പറയെടുപ്പ്. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടിലെത്തി പറ സമർപ്പിക്കാം.

ക്ഷേത്രയോഗം ഭാരവാഹികളായ എസ്. കിഷോർകുമാർ, എസ്. പ്രഭുകുമാർ, പി.ടി. സുമിത്രൻ, ജി. നീലാംബരൻ എന്നിവരുടെ നേതൃത്വത്തിൽ ആദ്യപറ നിറച്ചു. പൂരമഹോത്സവത്തിനു 17-ന് രാവിലെ 9.15-നും 9.30-നും മധ്യേ കൊടിയേറും.