ആലപ്പുഴ : കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഇന്ധന വിലവർധനയ്‌ക്കെതിരേ ആലപ്പുഴ നഗരകേന്ദ്രത്തിലൂടെ സൈക്കിൾറാലി നടത്തിയാണ് പ്രതിഷേധിച്ചത്.

ടൗൺഹാളിനു സമീപത്തുനിന്നാരംഭിച്ച റാലി നഗരത്തിലൂടെ കടന്ന് ഇരുമ്പുപാലത്തിനു സമീപമുള്ള പോസ്‌റ്റോഫീസിനു മുൻപിൽ സമാപിച്ചു.

സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. പവനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സിജു പി. ചാക്കോ, സെക്രട്ടറി ശ്രീവാസ് എസ്. തോളൂർ തുടങ്ങിയവർ സംസാരിച്ചു.