2016-ൽ വർധന വരുത്തിയിരുന്നെങ്കിൽ ഒന്നിച്ച് ഇത്രയും തുക ബാധ്യതയാകില്ലായിരുന്നെന്നാണു വ്യാപാരികളുടെ വാദം. നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് വ്യാപാരികൾക്കു തിരിച്ചടിയായിരിക്കുന്നതെന്നും വിമർശനമുയർന്നിട്ടുണ്ട്. സർക്കാർ ഉത്തരവുപ്രകാരമാണ് നികുതിവർധനയെന്നതിനാൽ ഇപ്പോൾ നടപ്പാക്കാൻ നിർബന്ധിതരായിരിക്കുകയാണ്. എന്നാൽ, വർധന വലിയഭാരമാണെങ്കിലും എല്ലാ തുകയും ഒന്നിച്ചുവന്നതാണ് വ്യാപാരികൾക്കു പ്രതിസന്ധിയായിരിക്കുന്നത്.

കോവിഡിനുശേഷം വ്യാപാരം പഴയനിലയിലേക്കുവരുന്ന ഘട്ടത്തിൽവന്ന നടപടി, മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുടിശ്ശിക തവണകളാക്കി ലഭിക്കുന്നതിനായുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.