ആലപ്പുഴ : അടഞ്ഞുകിടക്കുന്ന പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസസ് സർക്കാരേറ്റെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി. നേത്യത്വത്തിൽ കമ്പനിപ്പടിക്കൽ പ്രതിഷേധജ്ജ്വാല സംഘടിപ്പിച്ചു. ഫാക്ടറിത്തൊഴിലാളികളടക്കം നിരവധിപേർ പങ്കെടുത്തു. ഫാക്ടറി അടച്ചുപൂട്ടി ഒൻപതുവർഷം തികയുന്ന 27-ന് കളക്ടറേറ്റിനു മുന്നിൽ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു .

എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പ്രതിഷേധജ്ജ്വാല ഉദ്‌ഘാടനം ചെയ്‌തു. സംഘാടകസമിതി ചെയർമാൻ പി.യു. അബ്ദുൾകലാം അധ്യക്ഷത വഹിച്ചു.

എ.ഐ.ടി.യു.സി. ദേശീയ കൗൺസിൽ അംഗം പി.വി. സത്യനേശൻ പ്രതിഷേധജ്ജ്വാല തെളിയിച്ചു . കൺവീനർ ആർ. ശശിയപ്പൻ, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി വി. മോഹൻദാസ്, മഹിളാസംഘം ജില്ലാ സെക്രട്ടറി ദീപ്‌തി അജയകുമാർ, സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം പി. ജ്യോതിസ്, മണ്ഡലം സെക്രട്ടറി വി.പി. ചിദംബരൻ എന്നിവർ പങ്കെടുത്തു .