തുറവൂർ : ദളിത് കോൺഗ്രസ് പ്രവർത്തകനായ അന്തരിച്ച നായില്ലത്ത് കോളനി പുരുഷന്റെ കുടുംബത്തിന് കോൺഗ്രസ് പാർട്ടി വീടുവെച്ചു നൽകി. ഒൻപതുലക്ഷംരൂപ ചെലവഴിച്ച് 700 ചതുരശ്രയടി വിസ്തീർണമുള്ള വീടാണു നിർമിച്ചു നൽകിയത്. രമേശ് ചെന്നിത്തല എം.എൽ.എ. താക്കോൽ കൈമാറി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. അജിത് കുമാർ അധ്യക്ഷനായി. എം.ലിജു , ഷാനിമോൾ ഉസ്മാൻ, ബി. ബാബുപ്രസാദ്, എ.എ.ഷുക്കർ, ടി.ജി. പദ്‌മനാഭൻ നായർ, ബി. ബൈജു, എസ്. ശരത്ത് എന്നിവർ പങ്കെടുത്തു.