ചേർത്തല : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ കലാനിധി - ദക്ഷിണാമൂർത്തി പുരസ്‌കാരം സംഗീതഗുരു ചേർത്തല ഡോ. ഗോവിന്ദൻ കുട്ടിക്ക്. കലാനിധി - വയലാർ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ കോഴിക്കോട് പരുത്തുള്ളി രവീന്ദ്രനും കലാനിധി സാംസ്കാരിക പുരസ്കാരം റെജി ജോസഫിനും നൽകുമെന്ന് കലാനിധി ചെയർപഴ്‌സൺ ഗീതാരാജേന്ദ്രൻ അറിയിച്ചു.
സംഗീതജ്ഞനും കലാനിധി സ്ഥാപക ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ദക്ഷിണാമൂർത്തി സ്വാമിയുടെ 101-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അവാർഡുകൾ ഏർപ്പെടുത്തിയത്.
അഞ്ചിനു രാവിലെ ഒൻപതിന് ചേർത്തല സൗപർണികയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ പുരസ്കാരസമർപ്പണം നിർവഹിക്കും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥിയാകും. കലാനിധി ചെയർപേഴ്‌സൺ ഗീതാരാജേന്ദ്രൻ അധ്യക്ഷയാകും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തും.