ചാരുംമൂട് : ഒരുമിച്ചുപിറന്ന നാൽവർസംഘം പണയിൽ ദേവീക്ഷേത്രനടയിൽ ബുധനാഴ്ച ആദ്യക്ഷരം കുറിച്ചു. നൂറനാട് പണയിൽ പറങ്കാംവിളയിൽ രതീഷ്-സൗമ്യ ദമ്പതിമാർക്ക് നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന രണ്ടേമുക്കാൽ വയസ്സുള്ള അദ്രിക, ആത്മിക, അനാമിക, അവനിക എന്നിവർക്കായിരുന്നു വിദ്യാരംഭം.
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൈപിടിച്ചെത്തിയ ഇവരെ മേൽശാന്തി പി.കെ. വിഷ്ണുനമ്പൂതിരി ഹരിശ്രീയെഴുതിച്ചു.