കുട്ടനാട് : കഴിഞ്ഞതവണ 15-ൽ 12 സീറ്റുകൾനേടി അധികാരത്തിലേറിയ യു.ഡി.എഫിന് ഇത്തവണ എടത്വായിൽ ശക്തമായമത്സരം നേരിടേണ്ടിവരും. നാലുവാർഡുകളിൽ ഇഞ്ചോടിച്ച് പോരാട്ടം പ്രതീക്ഷിക്കാം. എങ്കിലും കുറഞ്ഞത് 10 സീറ്റുകളിൽ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കൾ.
എട്ടുസീറ്റുകൾ ഇത്തവണ നേടുമെന്ന വിലയിരുത്തലാണ് ഇടതുപക്ഷത്തിനുള്ളത്. ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് എം(ജോസ് വിഭഗം) ഒപ്പമുള്ളത് വോട്ടിൽ വർധനവുണ്ടാകുമെന്ന വിലയിരുത്തലുണ്ട്. ക്രിസ്ത്യൻ വോട്ടുകൾ പഞ്ചായത്തിൽ നിർണായകമാണ്.
ഇക്കുറി മൂന്നിനുമുകളിൽ സീറ്റുകൾ നേടുന്നതിനൊപ്പം നാലുസീറ്റുകളിൽ ശക്തമായ മത്സരവും കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. എല്ലാ വിഭാഗങ്ങൾക്കിടയിലും മുന്നണിയുടെ സ്വീകാര്യത വർധിച്ചിട്ടുണ്ടെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.