ആലപ്പുഴ : ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യ, മയക്കുമരുന്നു കുറ്റകൃത്യങ്ങൾ തടയുന്നതിന് 25 വരെ എക്സൈസ് എൻഫോഴ്സ്‌മെന്റ് കൺട്രോൾ റൂം തുറന്നു. വ്യാജമദ്യനിർമാണം, വിപണനം, മദ്യക്കടത്ത്, മയക്കുമരുന്നിന്റെ ഉപഭോഗം, വിപണനം എന്നിവയെക്കുറിച്ചു വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കണം. വിവരങ്ങൾ നൽകുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. വിവരങ്ങൾ നൽകുന്നവർക്കു പാരിതോഷികം നൽകും.

കൺട്രോൾ റൂം നമ്പരുകൾ

ജില്ലാ ഓഫീസ് കൺട്രോൾ റൂം - 0477 2252049.

ടോൾ ഫ്രീ നമ്പർ ജില്ലാ കൺട്രോൾ റൂം-1800 425 2696, 155358 (ബി.എസ്.എൻ.എൽ.).

എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് - 0477 2251639.

അസി. എക്‌സൈസ് കമ്മിഷണർ (എൻഫോഴ്‌സ്‌മെന്റ്), ആലപ്പുഴ 9496002864.

എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആലപ്പുഴ- 9447178056.