തൈക്കാട്ടുശ്ശേരി : തൈക്കാട്ടുശ്ശേരി പുന്നക്കീഴിൽ ഭഗവതീക്ഷേത്രത്തിൽ 15-ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. തുടർന്ന് ചതുഃശത നിവേദ്യം ഭക്തർ വഴിപാടായി ദേവിക്കു സമർപ്പിക്കും.

17-ന് കോതേശിവപുരം ക്ഷേത്രത്തിൽ ഗണപതിഹോമം, മൃത്യുഞ്ജയഹോമം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകർമികത്വത്തിലാണ് ചടങ്ങുകൾ.

എല്ലാ വഴിപാടുകളും മുൻകൂട്ടി ബുക്ക്‌ചെയ്യാം. ചടങ്ങുകൾ കോവിഡ് നിയമം പാലിച്ചാണ് നടത്തുന്നതെന്ന് ദേവസ്വം മാനേജർ അറിയിച്ചു. വഴിപാടുകൾ ബുക്ക്‌ചെയ്യാൻ: 0478- 2533020, 9605880655, 9847069958.