ഹരിപ്പാട് : തൊഴിൽ പരിശീലനത്തിനായി പള്ളിപ്പാട് സ്വദേശിനി ഇന്ദു പൊന്നച്ചന് ഗ്രേറ്റർ ഹരിപ്പാട് റോട്ടറി ക്ലബ്ബ് ലാപ് ടോപ്പ് വാങ്ങാൻ സഹായം നൽകി. ക്ലബ്ബിന്റെ തൊഴിൽദാന പദ്ധതിയുടെ ഭാഗമാണിത്. പ്രമുഖ കംപ്യൂട്ടർ കമ്പനിയിൽ ജോലിക്കുള്ള അഭിമുഖത്തിൽ വിജയിച്ച ഇന്ദുവിന് തുടർപഠനത്തിന് ലാപ്ടോപ്പ് ആവശ്യമായിരുന്നു.

ലാപ് ടോപ്പിന്റെ വിലയ്ക്കുള്ള ചെക്ക് രമേശ് ചെന്നിത്തല എം.എൽ.എ. ഇന്ദുവിനു കൈമാറി. ഗ്രേറ്റർ ഹരിപ്പാട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അജിത് പാരൂർ, സെക്രട്ടറി ഷിബുരാജ്, റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ഡോ. ജോണി ഗബ്രിയേൽ, മുൻ അസി. ഗവർണർന്മാരായ ബി. ബാബുരാജ്, എം. മുരുകൻ പാളയത്തിൽ, ഡോ. എസ്. പ്രസന്നൻ, ആർ.കെ. പ്രകാശ് എന്നിവർ പങ്കെടുത്തു.