ചാരുംമൂട് : താമരക്കുളം ഗുരുനാഥൻകുളങ്ങര-പാലയ്ക്കൽകുറ്റി റോഡിലെ അപകടകരമായ കുഴികൾ ബി.ജെ.പി. താമരക്കുളം പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടച്ചു. റോഡിന്റെ രണ്ടുവശത്തെയും കുഴികളിൽ ചാക്കിൽ മണ്ണുനിറച്ച് ഗതാഗതയോഗ്യമാക്കി. അപകടങ്ങൾ ഒഴിവാക്കുന്നതിനായി റോഡ് സൈഡിൽ കോൺവെക്‌സ് കണ്ണാടിയും സ്ഥാപിച്ചു.

വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്ന റോഡിന്റെ ശോച്യാവസ്ഥ ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു. ബി.ജെ.പി. ചാരുംമൂട് മണ്ഡലം പ്രസിഡന്റ്‌ ഹരീഷ് കാട്ടൂർ കർമപരിപാടി ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ്‌ സന്തോഷ് ചത്തിയറ അധ്യക്ഷനായി. രാജമ്മ ഭാസുരൻ, പീയുഷ് ചാരുംമൂട്, കൃഷ്ണകുമാർ വേടരപ്ലാവ്, അശോകൻ കണ്ണനാകുഴി, പ്രകാശ് ചാങ്ങയിലേത്ത്, സതീഷ്‌കുമാർ, സുനിത ഉണ്ണി, സുരേഷ് കണ്ണനാകുഴി തുടങ്ങിയവർ പങ്കെടുത്തു.